
കൊച്ചി: കുറുപ്പന്തറ ശനീശ്വര ക്ഷേത്രത്തിൽ 29,30 തീയതികളിൽ മഹാശനീശ്വരയാഗവും ലക്ഷാർച്ചനയും നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്ര കാര്യദർശി ആർഷശ്രീ ശിവമയി അദ്ധ്യക്ഷയാകും. ആത്മസിദ്ധർ ലക്ഷ്മിഅമ്മ അനുഗ്രഹ പ്രഭാഷണവും മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തും. വാസ്തു വിദഗ്ദൻ ഡോ.വി.കെ. രാജുവിനെ ചടങ്ങിൽ ആദരിക്കും. 30ന് മഹാശനീശ്വരയാഗവും ലക്ഷർച്ചനയും മഹാപ്രസാദ ഊട്ടും നടക്കും. ആർഷശ്രീ ശിവമയി, പി.ആർ. പ്രസാദ്, ഇ.എസ്. ഗോപിനാഥൻ, രാമാഭായി എന്നിവർ വർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |