SignIn
Kerala Kaumudi Online
Friday, 23 October 2026 8.59 PM IST

'വേൾഡ്‌കോൺ 2025' കൊച്ചിയിൽ

coloproctology

കൊച്ചി: ഇന്റർനാഷണൽ സൊസൈറ്റി ഒഫ് കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനമായ 'വേൾഡ്‌കോൺ 2025' ഏപ്രിൽ 3 മുതൽ 6 വരെ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. ഏപ്രിൽ 3ന് രാവിലെ 10 മുതൽ ലേസർ, സ്റ്റേപ്ലർ തുടങ്ങിയ ശസ്ത്രക്രിയകളിൽ പരിശീലനവും ഫെലോഷിപ്പ് വിതരണവും നടക്കും. എം.ജി യൂണിവേഴ്‌സിറ്റി വി.സി ഡോ. സി.ടി. അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തും. ഏപ്രിൽ നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എയിംസ് മുൻ ഡയറക്ടർ പ്രൊഫ. എം.സി മിശ്ര, ഡോ. സി.പളനി വേലു, ഡോ. ഷൈലേഷ് പുൻതാംബേക്കർ തുടങ്ങിയവർ പങ്കെടുക്കും. ഡോ. ആർ. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL