
ഉദയംപേരൂർ: ഉദയംപേരൂർ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി ചിത്രകാരൻ ബിനുരാജ് കലാപീഠം പ്രഖ്യാപിച്ചു. മാലിന്യ മുക്ത വിളംബര റാലി, മാലിന്യ മുക്ത പ്രതിജ്ഞ എന്നിവ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ.ഗോപി അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, സുധനാരായണൻ, പൂത്തോട്ട എസ്.എൻ ലാ കോളേജ് എൻ.എസ്.എസ് കോ ഓർഡിനേറ്റർ ബി.രജിത, എഡ്രാക്ക് മേഖല സെക്രട്ടറി ബി. മധുസൂദനൻ, കെ.വി.വി.ഇ.എസ് പ്രസിഡന്റ് പി.വി. സജീവ്, വാർഡ് അംഗങ്ങളായ മിനി സാബു, എ.എസ്. കുസുമൻ, ആനി അഗസ്റ്റിൻ, സ്മിത ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |