
കൊച്ചി: എറണാകുളം അങ്കമാലി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പൊന്നുരുന്നി സഹൃദയയും റസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) തമ്മനം, പൊന്നുരുന്നി മേഖല കമ്മിറ്റിയും സംയുക്തമായി ഏപ്രിൽ 6ന് രാവിലെ 10മുതൽ പൊന്നുരുന്നി സഹൃദയയിൽ ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ, കൗൺസിലർ സക്കീർ തമ്മനം, റാക്കോ ഭാരവാഹികളായ കുരുവിള മാത്യൂസ്, ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, ടി.പി. സജീവൻ, രാധാകൃഷ്ണൻ കടവുങ്കൽ എന്നിവർ ഭാരവാഹികളായി 51അംഗ കമ്മിറ്റി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |