
കൊച്ചി: തരിശിടങ്ങൾ കൃഷിഭൂമിയാക്കാൻ പദ്ധതി നടപ്പാക്കുമെന്ന് തൊഴിലാളി കർഷക സംഘം സ്ഥാപക പ്രസിഡന്റ് ഇ.ഒ. വർഗീസ്, സെക്രട്ടറി കെ.വി. ഷീല എന്നിവർ അറിയിച്ചു. കൃഷിമന്ത്രി കെ. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. മുപ്പത് വർഷമായി മണ്ണിരവളം, ചകിരിച്ചോർ വളം, മിക്സ്, കുമ്മായം, ഫിഷ് ആമിനോ, എഗ് ആമിനോ, വെർമി വാഷ് തുടങ്ങിയവ ഉദ്പാദിപ്പിച്ചും വിതരണം ചെയ്തും ലഭിക്കുന്ന വരുമാനം കൊണ്ടാണ് സംഘം പ്രവർത്തിക്കുന്നത്. കൃഷി ചെയ്യാൻ തയ്യാറുള്ളവർക്ക് പരിശീലനവും കൃഷിരീതികളും വിളകളും നിർദ്ദേശിക്കുകയും ചെയ്യും. സുരേഷ് ഗോപി ഉൾപ്പെടെ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുമായും പദ്ധതി ചർച്ച ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |