
കൊച്ചി: ഭരണഘടനയ്ക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയരുന്നത് രാജ്യം ഭരിക്കുന്ന കക്ഷിയിൽ നിന്നുതന്നെയാണെന്നതാണ് നാടിന്റെ ദുരന്തമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കോൺഗ്രസ് (എസ്) ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരകാലത്തെ ആർജവത്തോടെ രംഗത്തിറങ്ങേണ്ട സമയമായെന്നും ഗാന്ധിയൻ മാർഗത്തിലൂടെയുള്ള മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അദ്ധ്യക്ഷത വഹിച്ചു. ഉഴമലക്കൽ വേണുഗോപാൽ, മുസ്തഫ കടമ്പോട്ട്, വി.വി.സന്തോഷ് ലാൽ, അഡ്വ.ടി.വി.വർഗീസ്, മാത്യൂസ് കോലഞ്ചേരി, കെ.ജെ.ബേസിൽ, പി.അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |