SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

അമൃതയിൽ ശില്പശാല

ccc

കൊച്ചി: ജനിതകരോഗ നിർണയത്തിനുള്ള പരിശോധനാ രീതികളിൽ അമൃത ആശുപത്രിയിലെ സൈറ്റോജെനിറ്റിക്‌സ് വിഭാഗം സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ ഉദ്ഘാടനം ചെയ്തു. ജെനിറ്റിക് ലാബിന്റെ പ്രവർത്തന സൂചകങ്ങൾ, സൈറ്റോജെനിറ്റിക്‌സ്, മൈക്രോ അറേ എന്നീ വിഷയങ്ങളിൽ സെന്റർ ഫോർ ക്ലിനിക്കൽ ജീനോമിക്‌സ് ആൻഡ് സൈറ്റോജെനിക്‌സ് മേധാവി ഡോ. വിദ്യാ ഝാ ക്ലാസുകൾക്ക് നേതൃത്വം നൽകി. പീഡിയാട്രിക് ജെനിറ്റിക്‌സ് വിഭാഗം മേധാവി ഡോ. ഷീലാ നമ്പൂതിരി സംസാരിച്ചു. ഡോക്ടർമാർ, പാത്തോളജിസ്റ്റുകൾ, ലാബ് ടെക്‌നീഷ്യൻമാർ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്തവർക്ക് ഡോ. പ്രേംനായർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AMRITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL