SignIn
Kerala Kaumudi Online
Friday, 23 October 2026 9.34 PM IST

വിവരാവകാശ നിയമം: ദേശീയ സെമിനാർ 26ന്

rti
ആർ.ടി.ഐ

കൊച്ചി: വിവരാവകാശ നിയമത്തിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി 26ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10ന് ഇന്ത്യയിലെ മികച്ച വിവരാവകാശ കമ്മിഷണർക്കുള്ള അവാർഡ് ജേതാവും മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണറുമായ ഡോ. എ. അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തും. ആർ.ടി.ഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശശികുമാർ മാവേലിക്കര അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി ജോളി പവേലിൽ, സുപ്രീംകോടതിയിലെ അഡ്വക്കറ്റ് ഓൺ റെക്കോഡ് ജോസ് തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന വയോജന കമ്മിഷൻ അംഗമായി നിയമിതനായ കെ.എൻ.കെ. നമ്പൂതിരിയെ ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL