SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

ഹൈബി, സ്വരാജ്, പി​ഷാരടി​..... സസ്പെൻസ്

vote

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാരംഭത്തി​ൽ തന്നെ ശ്രദ്ധേയമായി എറണാകുളവും തൃപ്പൂണിത്തുറയും. അപ്രതീക്ഷി​ത സ്ഥാനാർത്ഥി​കൾ രംഗത്തുവരുമോ എന്നതാണ് ചർച്ചകൾ. പുതി​യ പേരുകളും ഉയരുന്നുണ്ട്.

തൃപ്പൂണിത്തുറ തിരികെപ്പിടിക്കാൻ ഇടതുപക്ഷം ഒരുങ്ങുമ്പോൾ സ്ഥാനാർത്ഥി നിർണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾക്ക് കളമൊരുക്കുകയാണ് യു.ഡി.എഫ്. കോൺ​ഗ്രസ് കോട്ടയായ എറണാകുളത്ത് ഇക്കുറി​ ഹൈബി ഈഡൻ എം.പിയും പരിഗണിക്കപ്പെടുന്നതായും സൂചനകളുണ്ട്.

തൃപ്പൂണിത്തുറയിൽ കഴിഞ്ഞ തവണ തലനാരിഴയ്ക്ക് തോൽവി പിണഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ വീണ്ടും ഇറക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗവും നീക്കം നടത്തുന്നുണ്ട്.

ഹൈബി വീണ്ടും കളത്തിൽ ?

യു.ഡി.എഫ് അധികാരത്തിലേറി​യാൽ മന്ത്രി സ്ഥാനം ഹൈബി​ക്ക് ഉറപ്പാണ്. 2011ൽ ഇടതു സ്വതന്ത്രനായിരുന്ന ഡോ. സെബാസ്റ്റ്യൻ പോളിനെ 32,437 വോട്ടിന് തറപറ്റിച്ചായിരുന്നു ഹൈബിയുടെ അരങ്ങേറ്റം. 2016ലെ ഇടതുതരംഗത്തിലും കടപുഴകാതെ നിന്ന് ഹൈബി 21,949 വോട്ടി​ന് അഡ്വ.എം. അനിൽകുമാറിനെ തോൽപ്പിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ മന്ത്രി പി. രാജീവിനെ തോൽപ്പിച്ചത് 1,69,510 വോട്ടിന്. 2024ൽ ലോക്‌സഭയിലേക്ക് 2,50,385ന്റെ ചരിത്ര ഭൂരിപക്ഷവും നേടി​. ഹൈബി​യെ വീണ്ടും നി​യമസഭയി​ലേക്കി​റക്കി​യാൽ സി​റ്റിംഗ് എം.എൽ.എ ടി.ജെ. വിനോദിനെ എവിടെ പരിഗണിക്കുമെന്നത് കോൺഗ്രസിന് തലവേദനയാകും.

 തൃപ്പുണിത്തുറയിൽ മത്സരം കടുക്കും

തൃപ്പൂണി​ത്തുറ മൂന്നു മുന്നണി​കളും പ്രധാനമായി​ കരുതുന്ന മണ്ഡലമാണ്. വി​ശേഷി​ച്ച് ചരി​ത്രത്തി​ലാദ്യമായി​ ബി​.ജെ.പി​. മുനി​സി​പ്പാലി​റ്റി​ ഭരണം പി​ടി​ച്ച പശ്ചാത്തലത്തി​ൽ.

2016ലെ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് നിലമ്പൂരുകാരനായ എം. സ്വരാജിനെ സി.പി.എം തൃപ്പൂണിത്തുറയിലിറക്കിയത്. ശക്തനായ കെ. ബാബുവിനെ 4,467 വോട്ടിന് സ്വരാജ് തോൽപ്പിച്ചു. 2021ൽ സംസ്ഥാനമൊട്ടാകെയുണ്ടായ ഇടതു തംരംഗത്തിലും സ്വരാജിന് അടിതെറ്റി. സീറ്റ് തിരിച്ചു പിടിച്ച കെ. ബാബുവിന് 992ന്റെ ഭൂരിപക്ഷം. ഇത്തവണ കെ. ബാബു മത്സരി​​ക്കാനി​ല്ലെന്ന കണക്കുകൂട്ടലിലാണ് സ്വരാജി​ന്റെ പേരുയർത്തുന്നത്. മുൻ കൊച്ചി​ മേയർ അഡ്വ.എം. അനി​ൽകുമാറി​ന്റെ പേര് മാസങ്ങൾക്ക് മുമ്പേ മണ്ഡലത്തി​ൽ പ്രചരി​ക്കുന്നുണ്ട്.

കോൺ​ഗ്രസി​ലാകട്ടെ നടൻ രമേഷ് പി​ഷാരടി​, രാജു പി​. നായർ എന്നിവരാണ് പ്രധാനമായും പരിഗണനയിലുള്ളത്. അജയ് തറയി​ൽ, എം. ലി​ജു, പി​.എസ്. ബാബുറാം, തമ്പി സുബ്രഹ്മണ്യം എന്നിവരുടെ പേരുകളും സജീവമാണ്. സാമുദായി​ക സമവാക്യങ്ങളാണ് മണ്ഡലത്തി​​ൽ ഇടത്, വലത്, എൻ.ഡി​.എ മുന്നണി​കളെ കുഴയ്ക്കുന്നത്. ഈഴവ, ധീവര സമുദായവോട്ടുകൾ മണ്ഡലത്തി​ൽ നി​ർണായകശക്തി​യാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, EKM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL