SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

കാപ്പ ചുമത്തി ജയിലിലടച്ചു

shiju
ഷിജു

കിഴക്കമ്പലം: ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജുവിനെ (പങ്കൻ,​ 44) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ നവംബറിൽ ഇടയാർ കൂത്താട്ടുകുളം റോഡിൽ പഴയ ഷാപ്പുംപടി ജംഗ്ഷന് സമീപം ഒരു വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ ഒരു പവനോളം തൂക്കം വരുന്ന മാല തട്ടിപ്പറിച്ചതിന് കൂത്താട്ടുകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL