SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 PM IST

കേന്ദ്ര ബജറ്റ്: സെമിനാർ സംഘടിപ്പിച്ചു

central
'കേന്ദ്ര ബജറ്റും ഫെഡറലിസവും' എന്ന വിഷയത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സെമിനാർ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും പരിപാടികളും പ്രതീക്ഷയോടെയാണ് രാജ്യം സ്വീകരിക്കുന്നതെന്ന് എറണാകുളം മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി സന്തോഷ് ടി. വർഗീസ് പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റും ഫെഡറലിസവും എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അഡ്വ. സോമൻ പോൾ അദ്ധ്യക്ഷനായി. ചാർട്ടേർഡ് അക്കൗണ്ടന്റ് വി.സി. ജെയിംസ് പ്രബന്ധം അവതരിപ്പിച്ചു. ഡോ.കെ. രാധാകൃഷ്ണൻ നായർ, അഡ്വ. ജേക്കബ് പുളിക്കൻ, കെ.വി. അനിൽകുമാർ, പി.എൻ. സുരേന്ദ്രൻ, ഇഗ്നേഷ്യസ് കുളിരാനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL