SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കുണ്ടന്നൂർ ജെബി സ്കൂളിൽ പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം

g

മരട്: എം.എൽ.എയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിന്റെ സഹായത്തോടെ കുണ്ടന്നൂർ ജെ.ബി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം എം.എൽ.എ കെ.ബാബു നിർവഹിച്ചു. മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ അദ്ധ്യക്ഷയായി. 17,50,000 രൂപ ചെലവിൽ ആറ് ക്ലാസ് മുറികളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനീല സിബി, ടി.കെ.സച്ചിദാനന്ദൻ,മോളി ജെയിംസ്,പി.ഡി രാജേഷ്,നിഷാ ഷിഹാബ്, കൗൺസിലർമാരായ പി.പി.സന്തോഷ്, പി.പി.ഷിബു, ബിന്ദു സുബ്രഹ്മണ്യൻ,ബോബൻ നെടുംപറമ്പിൽ,സ്കൂൾ ഹെഡ്മിസ്ട്രസ് ഗ്രേസി ജോളി അലക്സ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL