
കോതമംഗലം: കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാരുടെ ഭീഷണി. ഷിബു തെക്കുംപുറം ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മറ്റ് രണ്ട് ഷിബുമാരാണ് പത്രിക നൽകിയിട്ടുള്ളത്. ഷിബു സുകുമാരനും ഷിബു കുമാരനുമാണ് അപരന്മാർ. ആകെ പതിനൊന്നു പേരാണ് കോതമംഗലത്ത് സ്ഥാനാർത്ഥികളായിട്ടുള്ളത്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ, എൻ.ഡി.എ സ്ഥാനാർത്ഥി അജി നാരായണൻ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി റോയി അറക്കൽ എന്നിവരും ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
