SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

25,03,842 ​വോ​ട്ട​ർ​മാർ വി​ധി​യെ​ഴു​തും

vote

കൊച്ചി: വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി തീർന്നതിനുശേഷമുള്ള കണക്കുപ്രകാരം ജില്ലയിൽ ആകെ 25,03,842 വോട്ടർമാരുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ്പ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ആകെയുള്ള 25,03,842ൽ 12,18,707 പുരുഷന്മാരും 12,85,108 സ്ത്രീകളും 27 ട്രാൻസ്‌ജെൻഡേഴ്സുമാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 33,406 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 4,416 പ്രിസൈഡിംഗ് ഓഫീസർമാർ, 4,416 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 8,832 സെക്കൻഡ്/തേർഡ് ഓഫീസർമാർ എന്നിങ്ങനെയാണ് നിയമനം. ഇവർക്കുള്ള ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. പരിശീലനം മാർച്ച് 24 മുതൽ 28 വരെ നടക്കും.


7,614

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ 7,614 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. ഇന്നലെ മാത്രം 1,611 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. 938 പോസ്റ്ററുകൾ, 494 ബാനറുകൾ, 176 മറ്റ് പ്രചാരണ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത്.

3,148

ജില്ലയിൽ ആകെ 3,148 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. സുരക്ഷ ഉറപ്പാക്കാൻ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടാകും. സ്ത്രീകൾ നിയന്ത്രിക്കുന്ന 14 ബൂത്തുകളും, 70 മോഡൽ പോളിംഗ് സ്റ്റേഷനുകളും ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന രണ്ട് ബൂത്തുകളും ജില്ലയിലുണ്ട്.

1,310

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനുള്ള സി-വിജിൽ ആപ്പ് വഴി മാർച്ച് 24വരെ ലഭിച്ച 1,310 പരാതികളും പരിഹരിച്ചു. പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്‌ളയിംഗ് സ്‌ക്വാഡുകളുടെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെയും എണ്ണം 126 ആയി വർദ്ധിപ്പിക്കും.

പൊതു ജനങ്ങൾക്ക് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ:
സി-വിജിൽ ആപ്പ്

ഇ-മെയിൽ--mccernakulam2026@gmail.com

പൊതുജനങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് ഹെൽപ് ലൈൻ: 04842991186

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL