SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കുന്നത്തുനാട്ടിൽ രാഹുൽ ഗാന്ധിയെത്തുന്നു

rahul-gandhi
രാഹുൽ ഗാന്ധി

കോലഞ്ചേരി: കുന്നത്തുനാട്ടിലെ തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോൾ യു.ഡി.എഫ് പ്രചാരണത്തിന് രാഹുൽ ഗാന്ധിയെത്തുന്നു. സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പട്ടിമറ്റത്ത് എത്തുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.പി. ജോയി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് പട്ടിമറ്റം എസ്.ബി.ഐയ്ക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ രാഹുൽ ഗാന്ധിയുടെ ഏക പരിപാടിയാണിത്. കട്ടപ്പനയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് ഹെലികോപ്ടർ മാർഗം ഇവിടെ എത്തുന്നത്. പട്ടിമറ്റം - പുത്തൻകുരിശ് റോഡിൽ കോട്ടമലയിലെ താത്കാലിക ഹെലിപ്പാ‌ഡിലെത്തിയ ശേഷം കാർ മാർഗം വേദിയിലെത്തും.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 1.45 മുതൽ പരിപാടി അവസാനിക്കും വരെ പട്ടിമറ്റം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹന യാത്രക്കാർ സമീപ മേഖലകളിലെ സമാന്തര റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് സുരക്ഷാ ഏജൻസി അറിയിച്ചു. മറ്റ് മണ്ഡലങ്ങളിൽ നിന്ന് എത്തുന്നവർ 1.45ന് മുമ്പായി ഉദ്ഘാടന വേദിയിലെത്തണം. വാർത്താ സമ്മേളനത്തിൽ എം.ടി. ജോയി, എം.പി. രാജൻ, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, ടി.എ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL