SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

79.78 ശതമാനം: കുതിച്ചുകയറി എറണാകുളം

g

കൊച്ചി: പോളിംഗിൽ വൻമുന്നേറ്റം കുറിച്ച് എറണാകുളം. 2021ൽ 75.85 ശതമാനമായിരുന്നത് 79.78 ലേക്ക് കുതിച്ചുകയറി. ജില്ലയിലെ 14 മണ്ഡലങ്ങളിലും പോളിംഗിൽ മുന്നേറ്റമുണ്ടായി. അപ്രതീക്ഷിത പോളിംഗ് സ്ഥാനാർത്ഥികളുടെ വിജയത്തെ സാരമായി സ്വാധീനിക്കും.

കുന്നത്തുനാട് 83.6 ശതമാനവുമായി മുന്നിലെത്തി. പറവൂർ (81.41), തൃപ്പൂണിത്തുറ (81.03), കളമശേരി (80.56), വൈപ്പിൻ (80.05) മണ്ഡലങ്ങളാണ് തൊട്ടുപിന്നിൽ.

14 മണ്ഡലങ്ങളിലും ഏറ്റവുമധികം വോട്ട് വർദ്ധിച്ചത് നഗരഹൃദയമായ എറണാകുളത്താണ്. 2021ലേക്കാൾ 10 ശതമാനത്തിലേറെ പോളിംഗ് വർദ്ധിച്ചു. ജില്ലാ ആസ്ഥാനവും ഐ.ടി കേന്ദ്രവുമുൾപ്പെടുന്ന തൃക്കാക്കരയും ഉയർന്ന പോളിംഗ് നേടി. പി.ടി. തോമസിന്റെ മരണംമൂലം 2022 മേയ് 31ലെ ഉപതിരഞ്ഞെടുപ്പിൽ 68.75 ശതമാനമായിരുന്ന പോളിംഗ് 78.28 ലെത്തി. ഒമ്പത് ശതമാനം വർദ്ധനവ്. നഗരവാസികൾ തിരഞ്ഞെടുപ്പിനോട് വിമുഖത കാട്ടുന്നെന്ന പൊതുവികാരം തിരുത്തിക്കുറിക്കുന്നതാണ് ഇത്തവണത്തെ വർദ്ധനവ്.

രാഷ്ട്രീയപോരാട്ടം ശക്തമായതിന്റെ സൂചനയാണ് ഉയർന്ന പോളിംഗ്. പോളിംഗ് ആരംഭിച്ച രാവിലെ ഏഴുമുതൽ നഗര, ഗ്രാമ ഭേദമില്ലാതെ ബൂത്തുകളിൽ തിരക്കനുഭവപ്പെട്ടു. രാവിലെ ഒമ്പതിനകം 16.70 ശതമാനം വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ ഒമ്പതിനകം 19.09 ശതമാനവുമായി മുന്നിലെത്തി. രാവിലെ 11ന് പോളിംഗ് 35.42 ആയി വർദ്ധിച്ചു. ഉച്ചയ്‌ക്ക് ഒന്നിന് 51.73 ശതമാനം പിന്നിട്ടു. കടുത്ത വെയിലും ചൂടും വകവയ്‌ക്കാതെ വോട്ടർമാർ ഒഴുകിയെത്തി. മൂന്നിന് 65.93 ശതമാനമായി. വൈകിട്ട് അഞ്ചിന് 77.25 ശതമാനമായി. പോളിംഗ് അവസാനിക്കുന്ന ആറിനും നിരവധി ബൂത്തുകളിൽ ജനങ്ങൾ വരിനിൽക്കുകയായിരുന്നു. വൈകിട്ട് ഏഴോടെ 79.37 ശതമാനമായി വർദ്ധിച്ചു.

പോളിംഗ് ശതമാനം

മണ്ഡലം.... 2026.... 2021

പെരുമ്പാവൂർ 80.4 - 78.37

അങ്കമാലി 75.62 - 78.16

ആലുവ 80.47 - 76.72

കളമശേരി 81.22 - 77.42

പറവൂർ 81.95 - 79.02

വൈപ്പിൻ 80.05 - 76.18

കൊച്ചി 80.32 - 70.93

തൃപ്പൂണിത്തുറ 81.35 - 74.39

എറണാകുളം 78.05 - 67.21

തൃക്കാക്കര 78.5 -70.05

കുന്നത്തുനാട് 83.96 - 82.93

പിറവം 76.43 - 74.85

മൂവാറ്റുപുഴ 78.11 - 75.83

കോതമംഗലം 79.22 - 79.04

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL