SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

മഞ്ഞുമ്മൽ സുവിശേഷ മഹോത്സവം

suvisesham

ഏലൂർ: വഴിയും സത്യവും ജീവനുമായ ദൈവത്തെ വചനത്തിലൂടെ അനുഭവവേദ്യമാക്കാനുള്ള അവസരമാണ് സുവിശേഷ മഹോത്സവമെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ. മഞ്ഞുമ്മൽ കർമലീത്താ ധ്യാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഞ്ഞുമ്മൽ സുവിശേഷ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൈബിൾ പ്രതിഷ്ഠ ഫാ. വിൽസൺ സ്രാമ്പിക്കലും കർമലമാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ ഫാ.അഗസ്റ്റിൻ പുതിയകുളങ്ങരയും നിർവഹിച്ചു. ഫാ. ബാബുപോൾ, ഫാ. റാഫ്സൺ പീറ്റർ എന്നിവർ പങ്കെടുത്തു. ഇന്ന് വചന പ്രഘോഷണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും ഫാ. റാഫ്സൺ പീറ്റർ, ഫാ. ജോർജ് കടപ്പുറത്തു തയ്യിൽ എന്നിവർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL