SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

ടൈ വുമൺ കേരള ലോഞ്ച് 12ന്

tiewomen

കൊച്ചി: വനിതാസംരംഭകർക്കും സഹസംരംഭകർക്കുമായി ടൈ വുമൺ കേരള സമ്മേളനം 12ന് വൈകിട്ട് മൂന്നിന് എസ്.സി.എം.എസ് കോളേജിൽ സംഘടിപ്പിക്കും. എംബ്രേസ്, എൻഗേജ്, എംപവർ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ നെസ്റ്റ് ഡിജിറ്റൽ സി.ഇ.ഒ നസ്‌നീൻ ജഹാംഗീർ, വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 2019 ജനുവരി ഒന്നിന് ശേഷം സ്റ്റാർട്ടപ്പുകൾ ആരംഭിച്ച വനിതാ സംരംഭകർ, 33 ശതമാനമോ അതിലധികമോ ഓഹരിയുള്ള വനിതാ സഹസംരംഭകർ എന്നിവർക്ക് പിച്ചിംഗ് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ https://events.tie.org/TiEWomenlaunch2026 എന്ന ലിങ്കിലും പിച്ചിംഗ് മത്സരത്തിൽ പങ്കെടുക്കാൻ https://tiewomen.org എന്ന ലിങ്കിലും അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, TIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL