അഹമ്മദാബാദ്: രോഗിയോട് മോശമായി പെരുമാറിയ ഡോക്‌ടർ അറസ്റ്റിൽ. അഹമ്മദാബാദിലെ മേംനഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അഹമ്മദാബാദിലെ താൽതെജ് സ്വദേശിയുമായ വിരാജ് സതീഷ്‌കുമാർ പട്ടേൽ ആണ് ഗ്യാസ്‌ട്രിക് അൾസറിന്റെ ചികിത്സക്കെത്തിയ 25കാരിയായ യുവതിയോട് മോശമായി പെരുമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.
വസ്ത്രാപൂർ സ്വദേശിയായ യുവതി ഒരു പ്രാദേശിക സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ്. അൾസർ ബാധിച്ച യുവതി മേംനഗറിലെ ഗ്യാസ്‌ട്രോ ആന്റ് ലിവർ ഹോസ്‌പിറ്റലിൽ ചികിത്സക്കെത്തിയതായിരുന്നു. ആദ്യ കൂടിക്കാഴ്‌ചയിൽ ഡോക്ടർ സോണോഗ്രഫി ഉൾപ്പെടെ ചെയ്യിക്കുകയും യുവതിക്ക് മരുന്ന് നൽകുകയും ചെയ്തു.
ആരോഗ്യസ്ഥിതി മോശമായതോടെ കുടുംബത്തോടൊപ്പം ഒക്‌ടോബർ ഒന്നിന് യുവതി വീണ്ടും ആശുപത്രിയിലെത്തി. അന്ന് രാത്രി പരിശോധനക്കിടെ അടിവസ്ത്രമഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും കയ്യുറ ധരിക്കാതെ മാറിടത്തിൽ പരിശോധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. വനിതാ സ്റ്റാഫിന്റെ സാന്നിദ്ധ്യമില്ലാതെയായിരുന്നു പരിശോധന. പിറ്റേദിവസവും യുവതിയോട് ചികിത്സക്കെത്താൻ ആവശ്യപ്പെട്ട ഡോക്‌ടർ യുവതിയെ ആശുപത്രിയിലെ മറ്റൊരു മുറിയിൽ കൊണ്ടുപോവുകയും മുറി അകത്തുനിന്ന് പൂട്ടുകയും ചെയ്തു.
തുടർന്ന് വനിതാ സ്റ്റാഫിന്റെ സാന്നിദ്ധ്യമില്ലാതെ അടിവസ്ത്രമഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് കൈയുറ ധരിക്കാതെ സ്വകാര്യഭാഗത്തും മലദ്വാരത്തിലും വിരലുകൾ കടത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് വിവരം മാതാപിതാക്കളെ അറിയിച്ച യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Dr. Viraj Satishkumar Patel was arrested in Ahmedabad for allegedly misbehaving with a 25-year-old female patient. The patient, seeking treatment for a gastric ulcer at a private hospital, accused the doctor of inappropriate physical examination without female staff and later, in a locked room, sexually assaulting her. He has been sent to central jail; police investigation is ongoing.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |