SignIn
Kerala Kaumudi Online
Saturday, 23 May 2026 2.17 AM IST

പണ്ഡിറ്റ് കറുപ്പൻ ജന്മവാർഷികാഘോഷം

f

വൈപ്പിൻ: നവോത്ഥാന നായകൻ കവിതിലകൻ പണ്ഡിറ്റ് കെ.പി.കറുപ്പന്റെ 141-ാം ജന്മവാർഷിക ദിനാഘോഷം പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 5ന് പ്രൊഫ. ജി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പൂയപ്പിള്ളി തങ്കപ്പൻ അദ്ധ്യക്ഷനാകും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി അനുമോദിക്കും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.ജയൻ, സിപ്പി പള്ളിപ്പുറം, പി.ബി സജീവൻ, എം.എൽ അരവിന്ദാക്ഷൻ, എം.കെ സുകുമാരൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL