SignIn
Kerala Kaumudi Online
Saturday, 13 June 2026 12.50 AM IST

മെട്രോ കുരുക്ക്: ബി.ഡി.ജെ.എസ് പ്രതിഷേധിക്കും

metro

കൊച്ചി: ഇൻഫോപാർക്ക് മെട്രോ നിർമ്മാണം മന്ദഗതിയിലായതിനാൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിനെതിരെ ബി.ഡി.ജെ.എസ് പാലാരിവട്ടം ഏരിയാ കമ്മിറ്റി പ്രതിഷേധിക്കും. മെട്രോ ചെയർമാന് നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്ന് സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. പാലാരിവട്ടം മുതൽ സ്റ്റേഡിയം വരെയുള്ള ഭാഗത്തെ മൂടിയില്ലാത്ത സ്ലാബുകളും തുറന്നുകിടക്കുന്ന ഓടകളും ചതിക്കുഴികൾ നിറഞ്ഞ നടപ്പാതളും അപകടകരമാണ്. മഴയിൽ പ്രദേശത്തെ കടകളിലും വിടുകളിലും വെള്ളം കയറി. പൈലിംഗ് നടന്നിടത്ത് ഓടകൾ തകർന്ന് മണ്ണ് മൂടിക്കിടക്കുന്നതിനാൽ ഒഴുക്ക് തടസപ്പെട്ടു. സ്കൂൾ തുറക്കുന്നതോടേ അപകടസാദ്ധ്യത വർദ്ധിക്കും. ചെളിനിറഞ്ഞ ഭാഗത്ത് ആളുകൾ വീഴുന്നത് നിത്യസംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BDJS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL