SignIn
Kerala Kaumudi Online
Saturday, 23 May 2026 12.12 AM IST

ആംബുലൻസ് സർവീസ് പുനരാരംഭിക്കണം

aiyf

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ആംബുലൻസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പായിപ്ര മേഖല കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പഞ്ചായത്ത് ആംബുലൻസ് ഉടൻ പൊതുജനങ്ങൾക്കായി ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം അൻഷാജ് തേനാലി മേഖലാ കമ്മിറ്റി അംഗങ്ങളായ വി.എം. അൻസാർ, മനു വിജയൻ, ശിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ഏഴ് മാസമായി അറ്റകുറ്റപ്പണിയെന്ന പേരിൽ വർക്ക്‌ ഷോപ്പിലുള്ള വാഹനം എത്രയും വേഗം സർവീസ് തുടങ്ങിയില്ലെങ്കിൽ പ്രതിഷേധപരിപാടികൾ ആരംഭിക്കുമെന്ന് എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL