SignIn
Kerala Kaumudi Online
Wednesday, 03 June 2026 11.38 PM IST

ഉന്നതികളിൽ ആൾത്താമസമില്ലാതെ വീടുകൾ നശിക്കുന്നു, അർഹർക്ക് നൽകണമെന്ന് ആവശ്യം

thakararaya-veedu

തിരുമാറാടി: തിരുമാറാടി പഞ്ചായത്തിലെ പട്ടികജാതി ഉന്നതികളിൽ വീടുകൾ ആൾത്താമസമില്ലാതെ നശിക്കുന്നു. നശിക്കുന്ന വീടുകൾ ഉടനടി ഏറ്റെടുത്ത്, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭൂരഹിതരും ഭവനരഹിതരുമായ അർഹർക്ക് നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ​പഞ്ചായത്തിലെ നെടുങ്കോട് ഉന്നതി, പുത്തൻകുളങ്ങര ഉന്നതി എന്നിവിടങ്ങളിൽ മാത്രം പത്തോളം വീടുകളാണ് താമസക്കാരില്ലാതെ നശിക്കുന്നത്. ചില വീടുകൾ ഇടിഞ്ഞു വീണ നിലയിലാണ്. ചിലത് ബലക്ഷയം സംഭവിച്ച് ഏത് നിമിഷവും നിലംപൊത്താം. ഇവിടങ്ങളിലെ താമസക്കാർ മക്കളുടെ കൂടെയോ അല്ലെങ്കിൽ മറ്റിടങ്ങളിലേക്ക് താമസം മാറി പോയവരോ ആണ്. ആൾത്താമസമില്ലാത്ത പല വീടുകളും സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാർ പറഞ്ഞു.

ഉന്നതികളുടെ അംഗീകാരം നഷ്ടമാകും

​പട്ടികജാതി ഉന്നതികളിൽ നിശ്ചിത ശതമാനം താമസക്കാർ ഉണ്ടെങ്കിൽ മാത്രമേ സർക്കാർ അംഗീകാരം ലഭിക്കുകയുള്ളു. താമസക്കാർ ഒഴിഞ്ഞു പോയാൽ ഉന്നതികൾക്ക് ലഭിക്കുന്ന അംഗീകാരം നഷ്ടമാകും. തിരികെ എത്താൻ താത്പര്യമില്ലാത്ത ഉടമകളിൽ നിന്നും വീടുകൾ പഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് ഉയർന്നുവരുന്ന അഭിപ്രായം. പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ സാധിക്കാത്ത ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി കുടുംബങ്ങളുണ്ട്. ഉപേക്ഷിച്ച വീടുകൾ അറ്റകുറ്റപ്പണി നടത്തി ഇവരെ താമസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL