SignIn
Kerala Kaumudi Online
Wednesday, 03 June 2026 11.38 PM IST

പെൻഷൻ സി.പി.എം ഓഫീസുകൾവഴി നൽകുന്നതിൽ പ്രതിഷേധം

1
പെൻഷൻ വാങ്ങാൻ പള്ളുരുത്തി ഇ.എസ്.ഐ റോഡി​ലെ സി​.പി​.എം ഓഫീസി​ൽ ക്യൂ നിൽക്കുന്ന ഗുണഭോക്താക്കൾ

പള്ളുരുത്തി: സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സി.പി എം ഓഫീസുകൾ വഴി നൽകുന്നത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വെട്ടിലായി സി.പി.എം നിയന്ത്രണത്തിലുള്ള പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലുള്ള പാർട്ടി മന്ദിരങ്ങൾ, സി.പി.എമ്മിന്റെ കൊടി സ്ഥാപിച്ച പുറമ്പോക്ക് ഭൂമിയിലുള്ള ചെറിയ വായനശാലകൾ, രക്തസാക്ഷി മണ്ഡപങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വിതരണം ചെയ്യുന്നത്.

ക്ഷേമ പെൻഷൻ ഗുണഭോക്താവിന്റെ വീടുകളിൽ നേരിട്ടെത്തിയാണ് മറ്റ് ബാങ്കുകൾ വി​തരണം ചെയ്യുന്നത്. ബാങ്കുകൾ നിയമിച്ചിരിക്കുന്ന ഏജന്റുമാർ മുഖേന നേരിട്ടു എത്തിച്ചു കൊടുക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് മാസങ്ങളായി പൊതുനിരത്തിൽ ഗുണഭോക്താക്കളെ കൂട്ടമായി വിളിച്ചുവരുത്തി വിതരണം ചെയ്യുന്നതെന്നാണ് പരാതി​.

പൊതുപ്രവർത്തകൻ കെ.വി. വിജേഷ് ബാങ്ക് സെക്രട്ടറിയെക്കണ്ട് കാര്യങ്ങൾ ബോദ്ധ്യപെടുത്തി. സംഭവം വിവാദമായതോടെ പെൻഷൻ വിതരണം നേരിട്ട് വീടുകളിൽ എത്തിക്കാൻ ബാങ്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി എം. ലിജുവിനും പരാതി നൽകിയതായി വിജേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL