SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

വനിതാ വ്യവസായകേന്ദ്രം തുറക്കാൻ നിവേദനം

indus

കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വനിതാ വ്യവസായ കേന്ദ്രം സംരംഭകർക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എം.ഇ സെൽ സ്റ്റേറ്റ് കൺവീനർ സി.വി സജനിയുടെ നേതൃത്തിൽ ബി.ജെ.പി സംഘം തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ്‌ ഉള്ളംപള്ളിക്ക് നിവേദനം നൽകി. 2012ൽ തെങ്ങോട് നിർമ്മിച്ച കെട്ടിടം തുറക്കാൻ നിരന്തരമായ ആവശ്യം ഉയർന്നെങ്കിലും തുറന്ന് കൊടുക്കാൻ മുനിസിപ്പാലിറ്റി തയ്യാറായിട്ടില്ല. വനിതാസംരംഭകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മിതമായ നിരക്കിൽ യൂണിറ്റ് തുടങ്ങാനുള്ള ഇടങ്ങളുടെ അപര്യാപ്തത. നടപടി ഉടൻ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പുനൽകി. ജില്ലാ സെക്രട്ടറി ബീനകുമാരി, മഹിളാമോർച്ച ജനറൽ സെക്രട്ടറി മിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, INDUSTRIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL