
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആരംഭിച്ച ലോകായുക്ത കോടതി കേരള ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് സി.കെ.ആരിഫ് അദ്ധ്യക്ഷനായി. ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ, രജിസ്ട്രാർ ഇ.ബൈജു, മൂവാറ്റുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് ജഡ്ജ് കെ.എൻ ഹരികുമാർ, വിജിലസ് ജഡ്ജി ജി.രാജേഷ്, പോക്സോ ജഡ്ജ് സമീർ.എ, വൈ.എം.സി.എ വൈസ് പ്രസിഡന്റ് സുർജിത്ത് എസ്തോസ്, മുൻ ബാർ അസോസിയേഷൻ പ്രസിഡന്റ് വർഗീസ് മാത്യു, ബാർ അസോസിയേഷൻ സെക്രട്ടറി അജിത്ത് എൽ.എ, മുൻബാർ അസോസിയേഷൻ പ്രസിഡന്റുമാരായ എൻ.രമേശ്, എൻ.പി.തങ്കച്ചൻ, ജി.സുരേഷ്, എം.ജയലാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |