
കൊച്ചി: തീരദേശ സ്കൂളുകളുടെ ഉന്നമനത്തിനായി സർക്കാർ പൂർണമായ മാറ്റം ആഗ്രഹിക്കുന്നെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ. ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിലെ 2026-27 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം തേവര ജി.ആർ.എഫ്.ടി.എച്ച്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൗൺസിലർ എലിസബത്ത് അദ്ധ്യക്ഷയായി. ഫിഷറീസ് മദ്ധ്യമേഖല ജോയിന്റ് ഡയറക്ടർ ഡോ. ആശാ അഗസ്‌റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. വകുപ്പ് ഡയറക്ടർ വി. ചെൽസാസിനി, ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു, ഹെഡ്മിസ്ട്രസ് വി. ബി.റോസ് മേരി, പ്രിൻസിപ്പൽ ഇൻചാർജ് ടി.എ. നിഷ രാജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |