SignIn
Kerala Kaumudi Online
Tuesday, 09 June 2026 3.44 PM IST

ടിനി ടോമിനെതിരായ പരാതി: അൻസിബ ഇന്ന് മൊഴി നൽകും

കൊച്ചി: നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ നടി അൻസിബ ഹസൻ ഇന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകും. ഇന്ന് സ്റ്റേഷനിൽ എത്താമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ നടി അറിയിച്ചിട്ടുണ്ട്. നടൻ അധിക്ഷേപിച്ച് സംസാരിച്ചെന്നും തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ഈ മാസം ആദ്യം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയത്. താരസംഘടനയായ അമ്മയുടെ യോഗത്തിൽ നടൻ മോശമായി സംസാരിച്ചെന്ന് പരാതിയിലുണ്ട്. യോഗം നടന്നത് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായതിനാൽ പരാതി കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു.

സ്റ്റേഷനിലെ വനിതാ എസ്.ഐ മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL