SignIn
Kerala Kaumudi Online
Sunday, 12 July 2026 3.07 AM IST

പാട്ടിന്റെ അമ്മ

k


'​'​നി​ങ്ങ​ളു​ടെ​ ​മ​ന​സി​ൽ​ ​ഞാ​നു​ണ്ട്.​ ​ഞാ​ൻ​ ​തൃ​പ്ത​യാ​ണ്'​'​
-​ ​എ​സ്.​ജാ​ന​കി,​
2017​ ​ഒ​ക്ടോ​ബ​ർ​ 28​ ​
(​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​സ​ദ​സി​നു​ ​മു​ന്നി​ൽ​ ​ജാ​ന​കി​ ​പ​റ​ഞ്ഞ​ത്.)

നെ​റ്രി​യി​ൽ​ ​മു​ക​ളി​ൽ​ ​നീ​ട്ടി​വ​ര​ച്ചൊ​രു​ ​ഭ​സ്മ​ക്കു​റി.​ ​പി​ന്നെ​ ​അ​തേ​ ​വ​ലി​പ്പ​ത്തി​ൽ​ ​ച​ന്ദ​ന​ക്കു​റി.​ ​അ​ലി​വൂ​റു​ന്ന​ ​മി​ഴി​യി​ണ​ക​ളും​ ​സ​ദാ​ ​നി​റ​യു​ന്ന​ ​പു​ഞ്ചി​രി​യും.​ ​ആ​ ​പു​ഞ്ചി​രിയാ​ണ് ​ഇ​ന്ന​ലെ​ ​മാ​ഞ്ഞു​പോ​യ​ത്.​ ​ആ​ ​മി​ഴി​ക​ളാ​ണ് ​എ​ന്നെന്നേ​ക്കു​മാ​യി​ ​അ​ട​ഞ്ഞ​ത്.​ ​മ​ല​യാ​ളി​ക​ളു​ടെ​ ​താ​രാ​ട്ടു​പാ​ടി​ ​ഉ​റ​ക്കി​യ​ ​അ​മ്മ,​ ​ജാ​ന​കി​ ​അ​മ്മ​ ​ഇ​നി​യി​ല്ല.
എ​ത്ര​ ​ത​ല​മു​റ​ക​ളാ​ണ് ​എ​സ്.​ ​ജാ​ന​കി​യു​ടെ​ ​മ​ധു​ര​മൂ​റു​ന്ന​ ​ശ​ബ്ദ​ത്തി​ൽ​ ​നി​ദ്ര​ത​ൻ​ ​നീ​രാ​ഴി​യി​ൽ​ ​നീ​ന്തി​ത്തു​ടി​ച്ച​ത്!മ​ല​ർ​ക്കൊ​ടി​ ​പോ​ലെ​ ​വ​ർ​ണ​ത്തു​ടി​ ​പോ​ലെ മ​യ​ങ്ങൂ....​ ​നീ​ ​എ​ൻ​ ​മ​ടി​ ​മേ​ലെ....
ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​യു​ടെ​ ​വ​രി​ക​ൾ​ ​സ​ലി​ൽ​ ​ചൗ​ധ​രി​യു​ടെ​ ​സം​ഗീ​തം.​ ​ജാ​ന​കി​യ​മ്മ​യു​ടെ​ ​ആ​ലാ​പ​നം.​ ​ഇ​നി​യു​മു​ണ്ട് ​താ​ര​ാട്ടു​പാ​ട്ടു​ക​ൾ.​ ​അ​മ്മ​ ​പാ​ടു​ം ​പോ​ലെ,​ ​അ​തി​നേ​ക്കാ​ൾ​ ​മാ​ധു​ര്യ​ത്തോ​ടെ...​ ​ഇ​നി​ ​ഉ​ണ​രാ​നാ​ണെ​ങ്കി​ലും​ ​അ​വി​ടേ​യും​ ​ജാ​ന​കി​യ​മ്മ​യു​ടെ​ ​നെ​ഞ്ചി​ൽ​ ​തൊ​ടും​ ​സ്വ​രം​ ​'​ഉ​ണ​രൂ​ ​വേ​ഗം​ ​നീ...​'​ ​ഇ​നി​ ​പ്ര​ണ​യ​മാ​ണെ​ങ്കി​ലോ​ ​'​നാ​ഥാ​ ​നീ​ ​വ​രും​ ​കാ​ലൊ​ച്ച​ ​കേ​ൾ​ക്കു​വാ​ൻ....​'​ ​ആ​രേ​യും​ ​അ​നു​രാ​ഗ​ത​ര​ളി​ത​മാ​ക്കു​ന്ന​ ​ആ​ലാ​പ​നം.​ ​വി​ര​ഹ​ത്തി​ന്റെ​ ​വീ​ഥി​യി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​ ​പോ​കു​ന്നു​ ​'​സ്വ​ർ​ണ​മു​കി​ലേ​ ​സ്വ​ർ​ണ​മൂ​കി​ലേ​ ​സ്വ​പ്നം​ ​കാ​ണാ​റു​ണ്ടോ....​'​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​ഗാ​നം.​ ​ഹൃ​ത്ത​ട​ത്തി​ൽ​ ​വേ​ദ​ന​ ​കോ​രി​യി​ടു​ന്ന​ ​'​സ​ന്ധ്യേ​ ​ക​ണ്ണീ​രി​തെ​ന്തേ...​?'
ഇ​രു​പ​തോ​ളം​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ച് ​അ​വ​യെ​ല്ലാം​ ​ആ​സ്വാ​ദ​ക​ ​മ​ന​സി​ൽ​ ​അ​വ​ശേ​പ്പി​ച്ചി​ട്ടാ​ണ് ​ജാ​ന​കി​ ​അ​ന്ത്യ​യാ​ത്ര​യാ​യ​ത്.​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ ​ഗു​ണ്ടൂ​ർ​ ​ജി​ല്ല​യി​ൽ​ 1938​ ​ഏ​പ്രി​ൽ​ 23​ന് ​ജ​നി​ച്ച​ ​ജാ​ന​കി​ക്ക് ഏ​തു​രാ​ഗ​വും​ ​ഭാ​വ​വും​ ​ഭാ​ഷ​യും​ ​വ​ഴ​ങ്ങു​മാ​യി​രു​ന്നു.​ ​ജാ​ന​കി​യ​മ്മ​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​തെ​ന്നി​ന്ത്യ​ ​മു​ഴു​വ​ൻ​ ​സം​ഗീ​ത​കു​ടു​ംബ​മാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.
ത​ന്റെ​ ​പാ​ട്ട് ​ജീ​വി​തം​ 2017​ ​ഒ​ക്ടോ​ബ​ർ​ 28​ ​അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.​ ​പി​ന്നെ​ ​എ​ല്ലാ​രി​ൽ​ ​നി​ന്നും​ ​അ​ക​ന്നൊ​രു​ ​ജീ​വി​തം.​ ​അ​ന്ന് ​മൈ​സൂ​രു​ ​മാ​ന​സ​ ​ഗം​ഗോ​ത്രി​യി​ലെ​ ​ഓ​പ്പ​ൺ​ ​എ​യ​ർ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​വ​ലി​യൊ​രു​ ​സം​ഗീ​ത​നി​ശ​ ​ഒ​രു​ക്കി​ ​അ​വി​ടെ​ ​മ​തി​വ​രു​വോ​ളം​ ​പാ​ടി​പ്പാ​ടി​യാ​ണ് ​ജ​ന​കി​ ​നി​റ​ ​ക​ണ്ണു​ക​ളോ​ടെ​ ​മ​റ്റൊ​രു​ ​ജീ​വിത​ത്ത​ിലേ​ക്ക് ​ക​ട​ന്ന​ത്.​ ​
ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​സം​ഗീ​ത​ ​ആ​സ്വാ​ദ​ക​ർ​ ​ഒ​ഴു​കി​യ​ ​എ​ത്തി​യ​ ​ആ​ ​സം​ഗീ​ത​ ​സ​ന്ധ്യ​യി​ൽ​ ​തെ​ന്നി​ന്ത്യ​യു​ടെ​ ​താ​ര​ഗാ​യി​ക​യാ​യി​ ​ജാ​ന​കി​യ​മ്മ​ ​മാ​റി​യ​'​ശി​ങ്കാ​ര​ ​വേ​ല​നെ​ ​ദേ​വ​'​ ​എ​ന്ന​ ​പാ​ട്ടാ​ണ് ​ജാ​ന​കി​ ​ആ​ദ്യം​ ​ആ​ല​പി​ച്ച​ത്.​ ​തു​ട​ർന്ന് ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ട​ ​ഗാ​ന​ങ്ങ​ൾ​ ​സ്വ​ര​മി​ട​റാ​തെ​ ​ജാ​ന​കി​ ​അ​മ്മ​ ​പാ​ടി​യ​പ്പോ​ൾ​ ​ഓ​രോ​രു​ത്ത​രും​ ​അ​രു​ത് ​അ​മ്മേ​ ​പാ​ട്ട് ​നി​റുത്ത​രു​ത് ​എ​ന്ന് ​സ്വ​യം​ ​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ​ ​'​മ​ദ​നോ​ത്സ​വം​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​സ​ന്ധ്യേ​ ​ക​ണ്ണീ​രി​തെ​ന്തേ...​'​'​ ​അ​ന്ന് ​ജാ​ന​കി​അ​മ്മ​ ​ആ​ദ്യം​ ​പാ​ടി​യ​ത്.​ ​'​നി​ങ്ങ​ളു​ടെ​ ​സ്‌​നേ​ഹ​മാ​ണ് ​എ​ന്നെ​ ​ഇ​ന്ന് ​ഇ​വി​ടെ​യെത്തി​ച്ച​ത്.​ ​നി​ങ്ങ​ളു​ടെ​ ​മ​ന​സി​ൽ​ ​ഞാ​നു​ണ്ട്.​ ​ഞാ​ൻ​ ​തൃ​പ്ത​യാ​ണ്'​'​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​സ​ദ​സി​നു​ ​നേ​ർ​ക്കു​ ​കൈ​കൂ​പ്പി​ക്കൊ​ണ്ട​ങ്ങ​നെ​ ​​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​ജാ​നകി​മ്മ​യു​ടെ​ ​സ്വ​ര​മി​ട​റി​യ​ത്.​ ​
ഒ​രു​ ​മ​നു​ഷ്യാ​യു​സു​കൊ​ണ്ട് ​പ​ക​ർ​ന്നു​ ​ത​രാ​നു​ള്ള​തൊ​ക്കെ​യും​ ​നി​ങ്ങ​ൾ​ക്കു​ ​ത​ന്നി​ല്ലേ....​ ​എ​ന്ന് ​പ​റ​യാ​തെ​ ​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു​ ​ആ​ ​മി​ഴി​ക​ൾ.​ ​അ​പ്പോ​ഴും​ ​മ​ല​യാ​ളി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​ ​ഒ​രി​ക്ക​ൽ​കൂ​ടി​ ​ജാ​ന​കി​യ​മ്മ​ ​വ​രും​ ​പാ​ടി​യു​റ​ക്കാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANAKIYAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA