
ആലുവ: ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ളാസ് നടക്കുന്നതിനിടെ പ്രിൻസിപ്പൽ ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ ഭാഗത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളെല്ലാം ക്ളാസിൽ കയറിയതിന് പിന്നാലെയാണ് പഴയ ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ ഭാഗത്ത് നിന്നും ഗ്രൗണ്ടിലേക്ക് വന്നത്. പാമ്പിനെ കണ്ട അദ്ധ്യാപകർ ഉടൻ പാമ്പ് പിടിത്തക്കാരനായ പമ്പ് കവലയിൽ താമസിക്കുന്ന ഷൈനെ വിവരമറിയിച്ചു. അദ്ദേഹമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണിത്. ഇടിഞ്ഞുവീഴാറായ നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |