SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​കേ​സിൽ നേ​രി​ട്ട് ​ വാ​ദി​ക്കാൻ സ​ന​ൽ​കു​മാ​ർ​ ​ശ​ശി​ധ​രൻ

manju
മഞ്ജു വാര്യർ

കൊ​ച്ചി​:​ ​ന​ടി​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ത​നി​ക്കെ​തി​രെ​ ​ന​ൽ​കി​യ​ ​മാ​ന​ന​ഷ്ട​ക്കേ​സ് ​നേ​രി​ട്ടു​ ​വാ​ദി​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​സം​വി​ധാ​യ​ക​ൻ​ ​സ​ന​ൽ​കു​മാ​ർ​ ​ശ​ശി​ധ​ര​ൻ​ ​എ​റ​ണാ​കു​ളം​ ​മു​നി​സി​ഫ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി. മ​ഞ്ജു​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലെ​ ​ഒ​പ്പ് ​വ്യാ​ജ​മാ​ണെ​ന്നും​ ​ത​നി​ക്ക് ​അ​ഭി​ഭാ​ഷ​ക​ൻ​ ​വേ​ണ്ടെ​ന്നും​ ​സ​ന​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യം​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​മു​നി​സി​ഫ് ​കോ​ട​തി​ ​ജ​ഡ്ജി​ ​റീ​ജ​ ​ആ​ർ.​ ​നാ​യ​ർ,​ ​എ​തി​ർ​ക​ക്ഷി​ക​ളു​ടെ​ ​വാ​ദം​ ​കേ​ൾ​ക്കാ​ൻ​ ​കേ​സ് 17​ ​ലേ​ക്ക് ​മാ​റ്റി.

മ​റ്റൊ​രു​ ​എ​തി​ർ​ക​ക്ഷി​യാ​യ​ ​മ​റു​നാ​ട​ൻ​ ​മ​ല​യാ​ളി​ ​എ​ഡി​റ്റ​ർ​ ​ഷാ​ജ​ൻ​ ​സ്‌​ക​റി​യ​യ്‌​ക്ക് ​വേ​ണ്ടി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹാ​ജ​രാ​യി. മ​ഞ്ജു​ ​വാ​ര്യ​ർ​ക്കെ​തി​രാ​യ​ ​സ​ന​ൽ​കു​മാ​റി​ന്റെ​ ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ ​പോ​സ്റ്റു​ക​ൾ​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​കോ​ട​തി​ ​നേ​ര​ത്തേ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CASEDAIRY, MANJU WARRIER, SANAL KUMAR CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY