SignIn
Kerala Kaumudi Online
Monday, 12 October 2026 3.14 AM IST

ക​ൺ​സ്യൂ​മ​ർ​ഫെ​‌​ഡ് ​ഔ​ട്ട്‌​ലെ​റ്റി​ൽ​ ​നി​ന്ന് ​വി​ദേ​ശ​മ​ദ്യം​ ​മോ​ഷ്ടി​ച്ചയാൾ ​അ​റ​സ്റ്റിൽ

liju
ലിജു

​​​​​​കൊച്ചി: വിദേശമദ്യ ഷോപ്പിൽ നിന്ന് മദ്യം മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. കൊല്ലം കൊട്ടിയം നടുവിലക്കര ആലുംമൂട് ലിജുഭവനിൽ ലിജുവിനാണ് (29) പിടിവീണത്. വൈറ്റില കൺസ്യൂമർഫെ‌ഡ് ഔട്ട്‌ലെറ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ലിജു ഒരു ബിയർ എടുത്ത ശേഷം അര ലിറ്റർ റമ്മിന്റെ കുപ്പിയെടുത്ത് പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിക്കുന്നത് സി.സി ടിവി ക്യാമറ നിരീക്ഷണത്തിനിടെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.

കൗണ്ടറിൽ എത്തിയ ലിജു ബിയറിന്റെ ബില്ല് മാത്രമാണ് അടിച്ചത്. ജീവനക്കാർ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്തിയപ്പോൾ റം കണ്ടെടുത്തു. കടവന്ത്ര പൊലീസ് ഔട്ട്‌ലെറ്റിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് ഒരു സൂപ്പർമാർക്കറ്റ് കട ഉടമയുടെ കാർ ഡ്രൈവറായി ജോലി നോക്കുകയാണ് പ്രതി. മുമ്പും വിദേശമദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് ലിജു സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CASE DIARY, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY