ആയവന: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം കാലാമ്പൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീമോൻ പോൾ അദ്ധ്യക്ഷനായി. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഇൻചാർജ് ഡോ. ലൗലി കെ. സഖറിയ, ഡോ. കെ. ജിജേഷ് കുമാർ, ഡോ. ലീന പോൾ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോൺ തെരുവത്ത്, ജോമി തെക്കേക്കര, സുബാഷ് കടയ്‌ക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലായ് 17 വരെയാണ് കുത്തിവയ്പ് യജ്ഞം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |