
ചോറ്റാനിക്കര: എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പിടികൂടി. എടവനക്കാട് കല്ലുങ്കൽ വീട്ടിൽ ഹാഷിം കെ.എൻ (33) നെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി 10ഓടെ തിരുവാങ്കുളം - മൂവാറ്റുപുഴ റോഡിൽ മാമലയിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ കാറുമായെത്തിയ യുവാവിനെ .55 ഗ്രാം എം.ഡി.എം.എയും .97 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |