
കൊച്ചി: എറണാകുളം ഗവ. നഴ്‌സിംഗ് കോളേജ് ലൈബ്രറി, സ്റ്റുഡന്റ്സ് യൂണിയൻ, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനവാരം ആചരിച്ചു. സാഹിത്യകാരി ഹേമ ടി.തൃക്കാക്കര വായനദിന സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.എം.പി.ഓമന അദ്ധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ പ്രൊഫ.എ.വി. ഹേമ വായന പ്രതിജ്ഞ ചൊല്ലി. ലൈബ്രേറിയൻ ഡോ. ക്രിസ് തോമസ് പി.എൻ. പണിക്കർ അനുസ്മരണം നടത്തി. യൂണിയൻ അഡ്വൈസർ ഡോ.സി.കെ. രാധിക, അസിസ്റ്റന്റ് പ്രൊഫസർ കെ.വി. കണ്ണൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് സെക്രട്ടറി ആർ. രേഷ്മ സ്വാഗതവും യൂണിയൻ എക്‌സിക്യൂട്ടീവ് എം.അനൂപ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |