SignIn
Kerala Kaumudi Online
Saturday, 18 July 2026 9.21 PM IST

ശുചീകരണം പാതിവഴിയിൽ, ആലുവ പകർച്ചവ്യാധി ഭീഷണിയിൽ

cpm

ആലുവ: ദീർഘവീക്ഷണത്തോടെ മഴക്കാലപൂർവ ശുചീകണം നടത്താത്തതിനാൽ പകർച്ചവ്യാധി ഭീഷണിയിലായി ആലുവ നഗരസഭ പരിസരം. നിരവധി പേർ ഡെങ്കിപ്പനി, വൈറൽ പനി ബാധിച്ച് ചികിത്സയിലാണ്. നഗരസഭ അധികൃതർ പകർച്ചവ്യാധി തടയുന്നതിൽ പരാജയപ്പെട്ടെന്നാണ് ആരോപണം.

പകർച്ചവ്യാധി വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് സി.പി.എം ആലുവ ലോക്കൽ കമ്മിറ്റി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജീവ് സക്കറിയ, നഗരസഭ കൗൺസിലർമാരായ മിനി ബൈജു, പി.ആർ. രാജേഷ്, ഫെബിൻ പള്ളത്ത്, ജിബി ജിനു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, കെ.വി. മാർട്ടിൻ, ബി. മനോജ്‌, പി.എ. ഇസഹാക്ക്‌, രാജീവ് ചന്ദ്രൻ, നന്ദു ഉദയൻ, ഫൈസൽ തരകൻ, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന നഗരസഭ സെക്രട്ടറി അൻസൽ ഐസക് ഉറപ്പ് നൽകിയതായി സമരക്കാർ അറിയിച്ചു.

ഇടറോഡുകളിൽ വെള്ളക്കെട്ട്

ശുചീകരണ പ്രവർത്തനങ്ങളും ഫോഗിഗും അടക്കമുള്ള പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലാണെന്ന ആക്ഷേപമുണ്ട്.

അപകടാവസ്ഥയിലായ മരങ്ങളുടെ കൊമ്പുകൾ മുറിച്ചു നീക്കുന്നതും കാന ശുചീകരണവും പാതിവഴിയിൽ

ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആരോഗ്യപ്രശ്നങ്ങളാൽ മാസങ്ങളായി അവധിയിലായിട്ടും മറ്റൊരാൾക്കും ചുമതല നൽകാൻ നഗരസഭ തയ്യാറായിട്ടില്ല.

മഴ പെയ്താൽ ഇടറോഡുകളിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY