SignIn
Kerala Kaumudi Online
Sunday, 19 July 2026 3.53 AM IST

നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം അപമാനം : സി.പി.എം 

a

തിരുവനന്തപുരം: കപ്പൽ നിർമ്മാണശാലക്കായി ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്താവന മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്തതണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടാറ്റയുടെ ഉപ കമ്പനികളിലൊന്നായ ആപ്ഷൻ ഇന്ത്യയനും, മലബാർ സിമന്റും തമ്മിൽ ഒപ്പു വച്ച കരാറിൽ 500 കോടി രൂപ മുതൽ മുടക്കുള്ള ബോട്ട് നിർമ്മാണ ശാലയാണ് വിഭാവനം ചെയ്തത്. ഹുണ്ടായിയുമായി ചേർന്ന് 3,700 കോടി രൂപയുടെ പദ്ധതി കൊച്ചി കപ്പൽ നിർമ്മാണ ശാലയിലും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുന്നോട്ടു വച്ചിട്ടുള്ളതാണ്. ഇപ്പോൾ വി.ഡി സതീശൻ ,ടാറ്റക്ക് കപ്പൽ നിർമ്മാണം നടത്തുന്നതിന് ഭൂമി നൽകുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരമൊരു യൂണിറ്റ് തുടങ്ങാൻ ആലോച്ചിട്ടേയില്ലെന്നാണ് ടാറ്റയുടെ വക്താക്കൾ പറയുന്നത്. ഏത് കാര്യത്തിലും നുണ പറയുന്ന മുഖ്യമന്ത്രിയുടെ ശീലം കേരളത്തിന് അപമാനമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA