SignIn
Kerala Kaumudi Online
Sunday, 19 July 2026 3.53 AM IST

മുഖ്യമന്ത്രിയുടേത് സ്വജനപക്ഷപാതം

തിരുവനന്തപുരം: ഹൈക്കോടതിയിൽ സർക്കാർ പ്ലീഡർമാരെ വഴി വിട്ട് നിയമിച്ചതായുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ സ്വജനപക്ഷപാതവും, സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ലെറ്റർ പാഡുയർത്തിയാണ്, സംഘപരിപാർ ബന്ധമുള്ളവരെ സർക്കാർ പ്ലീഡർമാരായി നിയമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിക്കാൻ ശ്രമിച്ചത്. അഡ്വക്കേറ്റ് ജനറലുമായി മാത്രം കൂടിയാലോചിച്ച് നടത്തേണ്ട നിയമനം, സ്വജനപക്ഷപാതമോ പ്രീതിയോ ഇല്ലാതെ നടത്തണമെന്ന ഭരണഘടനാ വ്യവസ്ഥയെ ഇതിലൂടെ കാറ്റിൽ പറത്തിയിരിക്കുകയാണെന്ന് .പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA