
കൊച്ചി: സമുദ്രസുരക്ഷ പരിശീലനത്തിന് നാവികസേന സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ സതേൺ റെഡിനസ് 26-2" ഈമാസം 20 മുതൽ 23 വരെ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ നടക്കും. നാവികസേനയുടെ നേതൃത്വത്തിലുള്ള സംയുക്ത ദൗത്യസേനയും കമ്പൈൻഡ് മാരിടൈം ഫോഴ്‌സസും സഹകരിച്ചാണ് ബഹുരാഷ്ട്ര പരിശീലനം സംഘടിപ്പിക്കുന്നത്. സമുദ്ര സുരക്ഷാ പരിശീലനം, പ്രായോഗിക പരിചയം, പ്രവർത്തന രീതികളുടെ കൈമാറ്റം എന്നിവയ്ക്കായി 40 പങ്കാളിത്ത രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും. ക്ലാസ് മുറി പഠനങ്ങളും സിമുലേറ്റർ അധിഷ്ഠിത പരിശീലനങ്ങളും പ്രായോഗികപരിശീലനവുമുണ്ടാകും. സമുദ്ര നിയമം, സുരക്ഷ അവബോധവും വിവരങ്ങൾ പങ്കിടലും, മയക്കുമരുന്ന് വേട്ട, സുരക്ഷാ പ്രതിരോധം, ഭീഷണികൾ തുടങ്ങിയവ ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |