SignIn
Kerala Kaumudi Online
Wednesday, 07 October 2026 11.37 AM IST

ഇന്ത്യയുടെ നിർണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി? 13 നാവികസേനാ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

navy
പ്രതീകാത്മക ചിത്രം

വിജയവാഡ: പാക് ചാരസംഘടനയ്ക്ക് നിർണായക പ്രതിരോധ വിവരങ്ങൾ ചോർത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായ കേസിൽ 13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ. ഇന്ത്യൻ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇവർ പാകിസ്ഥാന് കൈമാറിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. നാവികസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർക്കെതിരെ അന്വേഷണം ആരംഭിച്ചു.

പശ്ചിമ ബംഗാൾ സ്വദേശിയും നാവികസേനാ ഉദ്യോഗസ്ഥനുമായ പ്രദീപ് മുഖർജിയാണ് കഴിഞ്ഞദിവസം പിടിയിലായത്. കോയമ്പത്തൂരിലെ നാവികസേനാ പരിശീലനകേന്ദ്രത്തിൽ നിന്ന് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദീപ് മുഖർജിയെ ഒക്ടോബർ 14വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ഇയാൾ വിജയവാഡ ജില്ലാ ജയിലിലാണ്. കേസിൽ വിശാഖപട്ടണം നേവൽ ബേസിലെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർ അന്നം സായ് വരപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവരങ്ങൾ ശേഖരിച്ച് നൽകുന്നതിന് പകരം അന്നം സായ് വരപ്രസാദിന് പണം ലഭിച്ചിരുന്നോയെന്ന് അന്വേഷിച്ച് വരികയാണ്.

പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി ഇന്ത്യയിലെ ചിലർ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ അന്വേഷണത്തിന് 12 സംഘങ്ങളെ ഏകോപിപ്പിച്ച് 'ഓപ്പറേഷൻ ഫയർവാൾ -2026'ന് തുടക്കം കുറിച്ചിരുന്നു.

ഈ ഓപ്പറേഷന്റെ ഭാഗമായി ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയം പരിശോധനകൾ നടത്തിയതായാണ് വിവരം. സംശയാസ്‌പദമായ വ്യക്തികളിൽ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

Thirteen Indian Navy personnel are under surveillance following the arrest of a Navy officer in a case involving the alleged sharing of sensitive defence information with Pakistan. Authorities are investigating whether the personnel had any links with Pakistani intelligence operatives.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN NAVY OFFICERS, PAKISTAN SPY CASE, NAVY OFFICERS UNDER SURVEILLANCE, INDIA PAKISTAN ESPIONAGE, OPERATION FIREWALL 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360