പെരുമ്പാവൂർ: നാസയിലെ മലയാളി ശാസ്ത്രജ്ഞനായ ഡോ. സുജയ് വി. കുമാറിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വളയൻചിറങ്ങര സ്വദേശിയായ ഇദ്ദേഹം അമേരിക്കൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ (എഎംഎസ്) ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. നാസ ഗോഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഹൈഡ്രോളജിക്കൽ സയൻസസ് ലബോറട്ടറി അസിസ്റ്റന്റ് ലാബ് ചീഫും റിസർച്ച് ഫിസിക്കൽ സയന്റിസ്റ്റുമാണ്. 180ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാസയുടെ എക്സപ്ഷണൽ ടെക്നോളജി അച്ചീവ്മെന്റ് മെഡൽ, ഔട്ട്സ്റ്റാൻഡിംഗ് ലീഡർഷിപ്പ് മെഡൽ, ആർതർ എസ്. ഫ്ലെമിംഗ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനിയർ കെ. വിജയകുമാറിന്റെയും അദ്ധ്യാപിക കെ. കോമളവല്ലിയുടെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |