SignIn
Kerala Kaumudi Online
Friday, 16 October 2026 2.39 AM IST

കളമശേരി കൂട്ടമാനഭംഗം: പ്രതികളുമായി തെളിവെടുപ്പ്

crime-spot
കേസിലെ മുഖ്യപ്രതികളെ തെളുവെടുപ്പിന് എത്തിച്ചപ്പോൾ

കൊച്ചി: സ്പായിൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി രാസലഹരിയും മദ്യവും നൽകി അബോധാവസ്ഥയിലാക്കി കൂട്ടമാനഭംഗം ചെയ്ത കേസിലെ മുഖ്യപ്രതികളായ ആലപ്പുഴ സ്വദേശിനി ശരണ്യ ശശി (അമ്മു)യെയും തൃശൂർ സ്വദേശി സഞ്ജയിനെയും കുറ്റകൃത്യം നടന്ന ഇടപ്പള്ളിയിലെ ലോഡ്ജിലും ഉണിച്ചിറയിലെ സ്പായിലും എത്തിച്ച് പൊലീസ് തെളിവെടുത്തു. കുറ്റകൃത്യം നടന്ന രീതി പ്രതികൾ പൊലീസിനോട് വിശദീകരിച്ചു. സ്പാ നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.

ശരണ്യയും തന്നെ ഉപദ്രവിച്ചതായി അതിജീവിതയുടെ മൊഴിയിലുണ്ട്. സ്പായുടെ മറവിൽ സമാനമായ രീതിയിൽ സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന അതിജീവിതയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് വിശദമായ മൊഴി രേഖപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY