
പറവൂർ: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സഹകരണ ബാങ്കിൽ നിന്ന് ഒഴിവാക്കിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആർ. രമാദേവി അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം പി.പി. ആഷ, ഏരിയാ സെക്രട്ടറി പി.പി. അജയകുമാർ, പി.ബി. ബാലാനന്ദൻ, എം.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |