
കൊച്ചി: ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ (എ.കെ.ഡബ്ല്യു.ആർ.എഫ്) - തണലിന്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം 'തുമ്പപ്പൂ -2026" സംഘടിപ്പിച്ചു. ഭിന്നശേഷി കലാകാരന്മാരുടെ പാട്ട്, കടങ്കഥ മത്സരം, ദീപാമണി നേതൃത്വം നൽകുന്ന ചോറ്റാനിക്കര ദുർഗ തിരുവാതിര സംഘത്തിന്റെ പിന്നൽ തിരുവാതിര, മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളിയുടെ മാജിക് ഷോ, കരോക്കെ ഗാനമേള എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. സി.വി.ജെ ഫൗണ്ടേഷൻ, കൊച്ചിൻ ടെക്‌നോപോളിസ് റോട്ടറി, എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ, സ്മാർട്ട് ബസാർ എന്നിവർ ഒരുക്കിയ ഓണസമ്മാനങ്ങളും സംഘാടകരുടെ വക ഓണസദ്യയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |