SignIn
Kerala Kaumudi Online
Sunday, 23 August 2026 2.23 AM IST

ജില്ലയിൽ കുതിച്ച് കെ ഫോൺ, കണക്ഷനുകൾ 15,000 കടന്നു

k-fon

കൊച്ചി: വീടുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ജില്ലയിൽ കെ ഫോൺ കണക്ഷനുകൾ വർദ്ധിക്കുന്നു. ജില്ലയിലെ ആകെ കണക്ഷനുകളുടെ എണ്ണം 15,000 കടന്നു. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലെ വിശ്വസ്തതയാണ് ഈ മുന്നേറ്റത്തിന് പിന്നിൽ. നിലവിലുള്ള 15,135 കണക്ഷനുകളിൽ 11,810 എണ്ണവും ഗാർഹിക കണക്ഷനുകളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി 993 സൗജന്യ കണക്ഷനുകളും ജില്ലയിൽ വിതരണം ചെയ്തു. ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ മികച്ച ബ്രോഡ്ബാൻഡ് സേവനം ഉറപ്പാക്കുന്നതിലൂടെ ഡിജിറ്റൽ വിടവ് നികത്താൻ കെ ഫോണിന് സാധിച്ചു.

സംസ്ഥാനത്തൊട്ടാകെ ഇതുവരെ 1,47,485 കണക്ഷനുകളാണ് വിതരണം ചെയ്തത്. ഇതിൽ 1.16 ലക്ഷത്തിലധികം (1,16,360) കണക്ഷനുകൾ സാധാരണക്കാരായ ഉപഭോക്താക്കൾക്കും ബി.പി.എൽ കുടുംബങ്ങൾക്കുമാണ്. ബാക്കിയുള്ളവയിൽ ഭൂരിഭാഗവും സർക്കാർ ഓഫീസുകൾക്കാണ്. 31,352 കണക്ഷനുകളുമായി മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പത്തനംതിട്ട ജില്ലയിലാണ് (3,920) കണക്ഷനുകൾ കുറവ്.

സംസ്ഥാനത്തെ 30,897 സർക്കാർ ഓഫീസുകളിൽ കെ ഫോൺ എത്തിച്ചതിൽ മലപ്പുറം (3,435), തിരുവനന്തപുരം (3,187) ജില്ലകളാണ് മുന്നിൽ. ഒപ്ടിക്കൽ ഫൈബർ ശൃംഖലയുടെ വ്യാപനവും പ്രാദേശിക നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സഹകരണവുമാണ് എറണാകുളത്ത് സേവനം വേഗത്തിലാക്കുന്നത്.

 ജില്ലയിൽ കെ ഫോൺ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ
 അഡ്വക്കേറ്റ് ജനറൽ ഓഫീസ്
 ജില്ലാ കളക്ടർ ഓഫീസ്
 പഞ്ചായത്ത് ഓഫീസുകൾ
 വില്ലേജ് ഓഫീസുകൾ
പൊലീസ് സ്റ്റേഷനുകൾ
വിദ്യാലയങ്ങൾ
ഇൻഫോപാർക്ക്
സ്റ്റാർട്ട് അപ് മിഷൻ
ജി.സി.ഡി.എ
 കെ.എസ്.ഐ.ഡി.സി
 ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്
കിൻഫ്ര

 കണക്ഷൻ ലഭിക്കാൻ
ഇൻസ്റ്റലേഷൻ, മോഡം എന്നിവയ്ക്ക് പ്രത്യേക ചാർജ് ഈടാക്കാതെയാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കെ ഫോൺ കണക്ഷനുകൾ നൽകുന്നത്. കെ ഫോൺ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കണക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും 1800 570 4466 എന്ന ടോൾഫ്രീ നമ്പർ പ്രയോജനപ്പെടുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL