
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 6.5 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂർ പൊലീസ് പിടികൂടി. അസാം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാമാണ് (34) പിടിയിലായത്. വില്പനയ്ക്കായി ബസിൽ വല്ലത്ത് എത്തിയപ്പോഴാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ മൊഴിനൽകി. എ.എസ്.പി ഹാർദിക് മീണ, ഡിവൈ.എസ്.പി സി. ബിനു കുമാർ, എസ്.ഐമാരായ എം.വി. അരുൺ ദേവ്, മാർട്ടിൻ ജോസഫ്, വിഷ്ണു മുരളി, എ.എൽ. അർജുൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |