SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ്

basket-ball

കളമശേരി: 51-ാമത് നാറ്റ് എക്സ്ട്രാ കേരള സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് രാജഗിരി കാമ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന് സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റാണ് നേതൃത്വം നൽകുന്നത്. രാജഗിരി പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങൻ സി.എം.ഐ ഉദ്ഘാടനം ചെയ്തു. ഇ.ഡി.ബി.എ പ്രസിഡന്റ് ഷിഹാബ് നീരുങ്ങൽ അദ്ധ്യക്ഷനായി. കെ.ബി.എ പ്രസിഡന്റ് പി.ജെ. സണ്ണി, ജയ്സൺ പീറ്റർ എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന ആദ്യദിന മത്സരങ്ങളിൽ ആതിഥേയരായ എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം ടീമുകൾ വിജയത്തോടെ തുടക്കം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL