
കൊച്ചി: ജീവിതത്തിലെ പരാജയങ്ങളും ദൗർബല്യങ്ങളും സ്വപ്നങ്ങൾ ഉപേക്ഷിക്കാനുള്ള കാരണങ്ങളാക്കരുതെന്ന് ലോകറെക്കാർഡ് ജേതാവും പ്രഭാഷകയും സംഗീതജ്ഞയും എഴുത്തുകാരിയും അഭിനേത്രിയും വിദ്യാഭ്യാസ വിചക്ഷണയുമായ സ്വപ്ന അബ്രഹാം. കേരള മാനേജ്മെന്റ് അസോസിയേഷൻ യംഗ് ലീഡേഴ്സ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വ്യക്തമായ ലക്ഷ്യവും ശക്തമായ ഇച്ഛാശക്തിയുമുണ്ടെങ്കിൽ അസാദ്ധ്യമെന്ന് കരുതുന്നതെന്തും നേടിയെടുക്കാനാകും. ലക്ഷ്യബോധവും നിരന്തര പരിശ്രമവുമാണ് മഹാന്മാരുടെ വിജയകാരണമെന്ന് അവർ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അൽജിയേഴ്സ് ഖാലിദ് അദ്ധ്യക്ഷനായി. യംഗ് ലീഡേഴ്സ് ഫോറം ചെയർപേഴ്സൺ തോമസ് വർഗീസ്, കെ.എം.എ സെക്രട്ടറി ലേഖ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |