കൊച്ചി: രാഷ്ട്രീയ ജനതാദളിന്റെ തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയൻ ജില്ലാ കൺവെൻഷൻ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം ടൗൺ ഹാളിന് സമീപം കെ.എസ്.എസ് ബിൽഡിംഗിലെ ജില്ലാ ഓഫീസിൽ നടക്കും. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ മുഖ്യാതിഥിയാകും. ജെ.ഏൽ.യു സംസ്ഥാന ജനറൽ സെക്രട്ടറി നീലിയോട്ട് നാണു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷനാകും. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.എ അഷ്റഫ് നേത്ര പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |