
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബയോടെക്നോളജി വിഭാഗത്തിന് കീഴിലുള്ള സെന്റർ ഫോർ ന്യൂറോസയൻസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് മസ്തിഷ്കാരോഗ്യത്തെ കുറിച്ച് അന്താരാഷ്ട്ര സമ്മേളനം 13ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കുസാറ്റിലെ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി റോജി എം. ജോൺ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി, മുഹമ്മദ് ഷിയാസ് എം.എൽ.എ, കളമശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി, പ്രൊഫ. ഡോ. എ. യു അരുൺ, ഡോ. പി. എസ് ബേബി ചക്രപാണി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |